ജോർജ് ഫ്ലോയ്ഡ്
ഓ, ജോർജ് ഫ്ലോയ്ഡ്
എനിക്ക് ശ്വസം മുട്ടുന്നു* !
കഴുത്തിൽ കാൽമുട്ടമർത്തി
നിന്നെ ഞെരിച്ചു കൊന്നവനെ
വെളുത്തവനെന്നുവിളിച്ച്
വെളുത്തവരെയാകെത്തന്നെ
അപമാനിക്കാനെനിക്കിഷ്ടമല്ല!
ഞാനവനെ,
ഏറ്റവും മാന്യതയോടെ
ലോകത്തിലെ തന്നെ
ഏറ്റവും നികൃഷ്ടനായ
കിരാതനെന്നു വിളിക്കട്ടെ !
ഓ, ജോർജ് ഫ്ലോയ്ഡ്
കൊല്ലുന്നവനോടുപോലും
ഇത്രമേൽ ബഹുമാനത്തോടും
അനുകമ്പയോടും സംസാരിച്ച്
അതിമാനുഷനാകാൻ
നിനക്കെങ്ങനെ സാധിച്ചു ?
നിന്നെ കൊന്നവനോടൊപ്പം
അവൻ ലോകത്തിന്റെ
മറുഭാഗത്താണെങ്കിൽപോലും,
ലോകം പങ്കിടണമെന്നോർത്ത്,
എനിക്ക് ശ്വസം മുട്ടുന്നു !
അവന്റെ സാന്നിധ്യം
അന്തരീക്ഷത്തെയാകെത്തന്നെ
വിഷമയമാക്കിയിരിക്കുന്നു.
അവന്റെയതേ പ്രാണവായു
ഞാനും ശ്വസിക്കുന്നതോർത്ത്
എനിക്ക് ശ്വസം മുട്ടുന്നു !
*ജോർജ് ഫ്ലോയിഡിന്റെ അന്ത്യവാചകം
സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -51 )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ