2020, മാർച്ച് 25, ബുധനാഴ്‌ച

ഏകാന്തവാസം കവിതകൾ -II

ഇത്തിരിപ്പോന്ന
ഒരു കണ്ണാടിയേയുള്ളൂ
ഒന്നു  'തത്ത്വമസി'ക്കാൻ !

സൂക്ഷിച്ചു നോക്കിയപ്പോൾ 

മൂക്കിലെ(!) രോമംപോലും
നരച്ചിരിക്കുന്നു !

പ്രേമത്തിന്

കണ്ണും കാതുമില്ലെന്ന
അഖിലാണ്ഡനിയമം
സൗകര്യത്തോടെ മറന്ന് 
പെണ്ണുങ്ങളോടൊക്കെ പറയണം 
ഇനിയെന്നെ പ്രണയിക്കരുതെന്ന് !

ചാഞ്ഞും ചരിഞ്ഞും നോക്കിയപ്പോൾ 

മുടിയിഴകളും 
അങ്ങിങ്ങു നരച്ചിരിക്കുന്നു !
ആദ്യം വന്ന വികാരം 
'നിരാശ' തന്നെ!
രണ്ടാമതും മൂന്നാമതും വന്നത്
അതുതന്നെയാകണം !

പതുക്കെ,

ഞാനതിനെ 
ജീവിതത്തിന്റെ ഒഴുക്കെന്ന 
പുഴയിലേക്കെറിഞ്ഞുകൊടുത്തു .

ഒഴുകിപോയോ  എന്തോ !!