Saturday, September 8, 2012

ചതി



   നീ 
   പാവങ്ങളും 
   പട്ടിണിയുമുള്ള 
   എന്‍റെ  നാട്ടില്‍ 
   വിരുന്നുവന്നവനായിരുന്നു!

   ആഹാരവും 
   ആവാസവും തന്നപ്പോള്‍ 
   നീയെനിക്ക് ദൈവസമം!

   വിശുദ്ധ പുസ്തകങ്ങളെല്ലാം 
   ഒരേ സത്യം പറഞ്ഞിട്ടും 
   നീ നിന്‍റെ പുസ്തകമെടുത്ത്‌ 
   എന്‍റെ  കൈകളില്‍ വച്ചു!

   അനന്തരം 
   നിന്‍റെ ദൈവത്തിന്  
   ഞാന്‍ അടിമപ്പെട്ടു!

   മഹാഗ്രന്ഥം  
   എന്നെ മോചിതനാക്കട്ടെ.
   ദൈവം നിന്നെയും! 



6 comments:

  1. സ്ത്രോത്രം! ഹാലേലുയ്യാ!!



    നല്ല വരികള്‍ എന്ന് പറയാതെ വയ്യ.
    ഇനിയും എഴുതൂ കുഞ്ഞാടേ

    ReplyDelete