2012, മേയ് 19, ശനിയാഴ്‌ച

ശ്രീബലി


  















   ശ്രീ ബലി  
  കഴിഞ്ഞിരിക്കുന്നു ...
  
  തെരുവില്‍ 
  ചങ്ങാതിയുടെ 
  വെട്ടിമുറിക്കപ്പെട്ട തിരുജഡം.
  ശത്രുപാളയത്തില്‍ 
  മൂര്‍ച്ച  കൂട്ടപ്പെടുന്ന 
  ആയുധങ്ങളുടെ സീല്‍ക്കാരം.
  ശവപ്പക്ഷിയുടെ 
  ചോരയുണങ്ങാത്ത ചുണ്ടില്‍
  പുതിയ ഇരയുടെ പ്രാണരോദനം.
  തോല്‍വിമാത്രമുള്ള യുദ്ധത്തില്‍ 
  തോറ്റവരുടെ  വിജയഹാസം.
  കണ്ണുകെട്ടിയ നീതിപീഠവും
  കണ്ണുവറ്റാത്ത  അമ്മയും 
  പതിവുപോലെ  ശേഷിച്ചു!

  വീണ്ടും 
  ശവങ്ങളുടെ മണം 
  ഭരണത്തിന്റെ നിരോധനാജ്ഞ
  ഭയം തിന്നുവളരുന്ന കുഞ്ഞുങ്ങള്‍.
  വയ്യ സുഹൃത്തേ, ഇനിയും!
  ജീവിക്കാനുളള  കൊതികൊണ്ട് 
  ഒരിക്കല്‍ക്കൂടി ചോദിക്കട്ടെ 
  ഞാന്‍ ജീവിച്ചോട്ടെ ?




5 അഭിപ്രായങ്ങൾ:

  1. ബലിയുണ്ടാകുന്നതും അതൊരു ശ്രീയാകുന്നയ്തും ഒരോ ലോക വീക്ഷണത്തിനനുസരിച്ച്.
    ആല്ലെങ്കില്‍ കൊല്ലലും ചാവലും മാത്രമേ ഒള്ളു. നഷ്ടങ്ങള്‍ മാത്രം.

    മറുപടിഇല്ലാതാക്കൂ
  2. valare nannayitundu.
    "tholvi mathramulla yudhathil
    thottavarude vijayahasam" ishtapettu.

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു. ഇത്തരം വിഷയങ്ങള്‍ പറയുമ്പോള്‍ ഉണ്ടായേക്കാവുന്ന എഴുത്തുകാരന്റെ പതിവ് പല്ലവികള്‍ ആവര്‍ത്തിക്കപെട്ടില്ല എന്നത് തന്നെ ശ്രദ്ധേയം. ചില പദപ്രയോഗങ്ങള്‍ വളരെയധികം ഇഷ്ടമായി. ആശംസകള്‍..വീണ്ടും വരാം..

    മറുപടിഇല്ലാതാക്കൂ