ഇന്നലെ കണ്ട സ്വപ്നം
തലവാചകം
വായിച്ചല്ലൊ.
അതൊരു
തീവണ്ടിയാത്രയാണ്...
അതൊരു
ദൂരയാത്രയും
മടങ്ങിവരുമോയെന്നു
നിശ്ചയമില്ലാത്തതുമാണ്...
ദുഃഖത്തോടെയാണോ
സന്തോഷത്തോടെയാണോ
പോകുന്നതെന്നുപോലും
നിർണ്ണയിക്കാനാകുന്നില്ല ...
മൂന്നുപേർക്ക്
കയറിപ്പറ്റാൻ കഴിഞ്ഞില്ല !
അതിലൊന്ന് കമിതാക്കളം
മറ്റൊന്ന്, എന്റെപ്രിയസുഹൃത്തും.
അതൊരു
മരണവണ്ടിയാണോ?
ആണെങ്കിൽ
എന്റെയാഗ്രഹങ്ങ ൾ
പൂർത്തിയാക്കാതെയാണ്
ഞാൻ പോയിട്ടുണ്ടാകുക !
എന്റെയാഗ്രഹങ്ങളിൽ പലതും
മറ്റുള്ളവരുടെ
സ്വപ്നങ്ങളായിരുന്നു
അതിനിനിയും
സമയം വേണമായിരുന്നു !
ആരായിരുന്നു
ആ കമിതാക്കൾ ?
അതെന്റെ സ്നേഹം തന്നെ .
അതിലമ്മയുണ്ട്
എല്ലാ മനുഷ്യരുമുണ്ട്
പൂവുകളും പുഴയുമുണ്ട്.
ആ പ്രിയ സുഹൃത്ത് ?
കരളിൽ രണ്ട് ദ്വാരമുള്ള
അവന്റെയാഗ്രഹങ്ങളൊക്കെ
സഫലമാക്കപ്പെട്ട്
അവൻ പിന്നെ വരട്ടെ !
എന്തായാലും
ആ തീവണ്ടി മടങ്ങിവരണം
എന്നാഗ്രഹിച്ചുകൊണ്ടായിരിക്കും
ഞാനിന്ന് ഉറങ്ങാൻ കിടക്കുക...
സ്നേഹിച്ച് കൊതിതീരാത്തവൻ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ