കോറോണക്കാലത്തെ കവിതകൾ -16
കരകവിഞ്ഞ പുഴ
അങ്ങനെയങ്ങനെകവിതകൾ വന്നുകൊണ്ടിരിക്കേ
ചില സുഹൃത്തുക്കൾക്ക് സംശയം .
ഡാ, നിനക്ക് പ്രാന്തായോ
എന്തേലും പ്രശ്നമുണ്ടോ
നീ ഓക്കെയല്ലേ മുത്തേ?
എന്തുചെയ്യുവാൻ !
സമയവും സ്ഥലവും കുറിച്ച്
എഴുതുന്നതല്ലല്ലോ .
വന്നുപോകുന്നതാണല്ലോ!
ഈയിടെ,
സ്വച്ഛമായൊഴുകുന്ന
ഒരു പുഴയേയല്ല ഞാൻ !
ഉരുൾപൊട്ടലും
വെള്ളപ്പൊക്കവും
കലക്കവെള്ളവുമുള്ള
തുലാമാസത്തിലെ
ഭ്രാന്തുപിടിച്ച
ഒരു പുഴയാണുഞാൻ ...
എന്റെ വഴിയും
കൈവഴികളും,ലക്ഷ്യവുംതന്നെ
ഞാൻ മറന്നുപോയിരിക്കുന്നു!
വഴി തടസ്സപ്പെട്ടതുകൊണ്ടാണ്
കരകവിഞ്ഞെങ്ങോട്ടെന്നില്ലാതെ
ഞാനൊഴൊകിയതൊക്കെയും !
ഉപ്പുരസവുമായി കാത്തിരിക്കുന്ന
കടലിനെയും എനിക്കിഷ്ടമല്ല !
എന്നും അളവിൽ മാത്രമാണ്
കടലെന്നെ ഉൾക്കൊള്ളുന്നത്.
ശുദ്ധമായ നീരുറവയിൽ
ഉൽഭവചരിത്രമുള്ള ഞാൻ
ലവണരസത്തിൽ
ലയിക്കുന്നതെങ്ങനെ ?
നിന്നിടത്തുനിൽക്കുവാനോ
പിന്നോട്ടൊഴുകിപ്പോകുവാനോ
പുഴകൾക്കു കഴിയാറില്ലല്ലോ!
ഒഴുകുക തന്നെ!
സനീഷ് കായണ്ണ ബസ്സാർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ