കോറോണക്കാലത്തെ കവിതകൾ -15
'റിഥം ഓഫ് യൂണിവേഴ്‌സ് '
പ്രപഞ്ചം
താളലയമാണ് .
താളമുണ്ടെങ്കിലേ
ലയനം നടക്കൂ .
ലയനം നടന്നാൽ
ആസ്വാദനം !
ഉദാഹരിച്ചാൽ
മനുഷ്യന്റെ
ഒരു താളലയമാണ്
ജീവകാലഘട്ടമായ
ബാല്യം, കൗമാരം
യൗവനം , വാർദ്ധക്യം.
വിചാര-വികാരങ്ങൾ
ഈയൊരുതാളലയത്തിൽ
സംക്രമിക്കുമ്പോൾ
ആസ്വാദനം !
ഉദാഹരണം
കൗമാരത്തിൽ,
മരണം ഭയന്ന മനുഷ്യൻ
വാര്ധക്യത്തിൽ ,
മരണം ഭയന്ന മനുഷ്യൻ
വാര്ധക്യത്തിൽ ,
മരണത്തെ കൊതിക്കുകയും
'എന്നെയങ്ങെടുക്കണേ' യെന്ന്
പ്രാർത്ഥിക്കുകയും ചെയ്യുന്നു .
അതാണ് 'താളലയാസ്വാദനം'!
അതാണ് 'താളലയാസ്വാദനം'!
താളലയത്തിനു
പുറത്താകുമ്പോഴാണ്
പ്രപഞ്ചത്തിൽ
ചോറ് അടിക്ക് പിടിക്കുന്നത്
അഗ്‌നിപർവതം പുകയുന്നത്
നക്ഷത്രങ്ങൾ കൂട്ടിയിടിക്കുന്നത് !
മനുഷ്യനിലത്
നന്മയും സന്തോഷവും
സംതൃപ്തിയും നശിക്കലാണ്!
പുറത്താകുമ്പോഴാണ്
പ്രപഞ്ചത്തിൽ
ചോറ് അടിക്ക് പിടിക്കുന്നത്
അഗ്‌നിപർവതം പുകയുന്നത്
നക്ഷത്രങ്ങൾ കൂട്ടിയിടിക്കുന്നത് !
മനുഷ്യനിലത്
നന്മയും സന്തോഷവും
സംതൃപ്തിയും നശിക്കലാണ്!
പ്രപഞ്ചം
താളലയമാണ് .
താളലയമാണ് .
അത് ശാന്തവും
സൗന്ദര്യവുമാണ്.
ഒഴുകൂ,
താളലയത്തിലെങ്ങനെ ...
സനീഷ് കായണ്ണ ബസ്സാർ
..........
ഒന്നും മനസിലായില്ലേ
കുറച്ചൊക്കെ മനസിലായോ
പൂർണമായും മനസിലായോ ?
തൊട്ടുമുകളിലെ മൂന്നുവരികൾ
അറിവിന്റെ ഒരു താളലയമാണ് .
അജ്ഞത-അറിവ്-പൂർണ്ണജ്ഞാനം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ