2010, നവംബർ 18, വ്യാഴാഴ്‌ച

അഗ്നിപര്‍വതം...






















എന്‍റെ മാത്രം
കാമുകിയാണ്
എന്‍റെ വാക്കുകള്‍...

ഞങ്ങള്‍ക്ക്
ശരീരങ്ങളുടെ
അകലം പോലും
ജ്ഞാതം ...

അവള്‍
എന്‍റെ 
രക്തത്തില്‍
ജനിച്ചവള്‍...
ഞാന്‍
ജീവിക്കപ്പെടുന്നതിന്‍റെ 
ആദ്യകാരണം...

രാത്രിയിലും
പകലും
വസന്തത്തിലും തുടങ്ങി
'തോന്നുമ്പോള്‍ '
തോന്നുമ്പോള്‍ '
അവള്‍ ഇറങ്ങി നടക്കുന്നു...

അങ്ങനെ
ഒരു
ഇറങ്ങി നടക്കലില്‍
നീയവളാല്‍
കാണപ്പെടും
അവള്‍ പറയും :

ചുട്ടു പൊള്ളുന്ന
ഒരുകിയൊലിച്ച
ലാവകള്‍
എങ്ങനെയാണ്
പേനത്തുമ്പിലെ
ചോരയാകുന്നതെന്ന്...







13 അഭിപ്രായങ്ങൾ:

  1. ഹോ സൂപ്പർ.. ഞാനിവിടെക്കൂടി!!

    ഓ.ടോ
    കൂട്ടുകാരാ വേഡ് വേരിഫിക്കേഷൻ കമന്റടിക്കാർക്ക് ഭീഷണിയാണ്!!

    മറുപടിഇല്ലാതാക്കൂ
  2. അനേകം രേതസ്കലകളില്‍ നിന്നൊരെണ്ണത്തില്‍ മാത്രം ചിത്രം വരയുകില്‍, ആശ്വാസമായൊരു തലോടലും സമീപസ്ഥമെന്നു വാഗ്ദത്തമുണ്ട്. മറവികളെ ജയിക്കുന്ന ഓര്‍മ്മകളാണ് പാരതന്ത്ര്യത്തില്‍ നിന്നുമുള്ള സമര പ്രഖ്യാപനമാകുന്നത്. അതുതന്നെയാണ് ആയുധമായി മാറിയ സര്‍പ്പദംശനം പോലെ അനുഭവമാകുന്ന ഈ വാക്കുകളും.

    മറുപടിഇല്ലാതാക്കൂ
  3. അക്ഷരങ്ങളെ എങ്ങനെ ക്രമപെടുത്താം എന്നതിന്റെ ഉദാത്ത ഉദാഹരണം ഭാവുകങ്ങ

    മറുപടിഇല്ലാതാക്കൂ