പനിനീർപൂവ്
ഹാ !
പനിനീർപുഷ്പമേ
പറയുകയാരാണുനിന്നെ
പ്രണയിച്ചിടുന്നതിത്രയും ?
പ്രണയിച്ചിടുന്നതിത്രയും ?
എത്ര നനുത്ത ദളങ്ങൾ
അണിഞ്ഞിരിക്കുന്നു നീ
എത്ര വശ്യമാം സുഗന്ധം
പൂശിനിൽക്കുന്നു നീ !
എത്ര മധുരമാം തേൻകണം
അലിവോടെ നൽകുന്നു നീ
അതുനോവാതെ നുകരുവാൻ
എത്ര ചിത്രശലഭങ്ങൾ !
ഇത്ര മനോഹരമാം നിറം
ഇന്ദ്രജാലമോ കിനാവോ?
ഇമയടക്കാതെ കണ്ണുകൾ
ഈമനംമയക്കും ഭംഗിയിൽ !
ഇന്ദ്രജാലമോ കിനാവോ?
ഇമയടക്കാതെ കണ്ണുകൾ
ഈമനംമയക്കും ഭംഗിയിൽ !
കവർന്നെടുക്കാൻവരും
കരങ്ങളെത്തടയുവാൻ
കാവൽമുള്ളുകളങ്ങിങ്ങ്
കാലമേ, നീയൊരുക്കിയല്ലോ!
കാവൽമുള്ളുകളങ്ങിങ്ങ്
കാലമേ, നീയൊരുക്കിയല്ലോ!
കുഞ്ഞിളംകാറ്റിൽ നീ
കൊഴിഞ്ഞുപോമെങ്കിലും
ക്രൗര്യമാനുഷ്യനെക്കാളും
മനസ്സിലുണ്ടു നീ പുഷ്പമേ
എൻപ്രിയ, പനിനീർപുഷ്പമേ !
സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -56 )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ