2011, മാർച്ച് 18, വെള്ളിയാഴ്‌ച

സ്വപ്നം

നിലാവുകൂട്ടിരുന്ന രാത്രിയില്‍ 
ഞാനൊരു സ്വപ്നംകണ്ടു ...

വെളുത്തമേഘങ്ങളാല്‍ 
പണിതീര്‍ക്കപെട്ട 
വിശുദ്ധവസ്ത്രങ്ങളണിഞ്ഞു 
മാലാഖകുഞ്ഞുങ്ങള്‍ 
വിണ്ണില്‍നിന്നും ഇറങ്ങിവരുന്നത് ...

ശ്രേഷ്ഠമായ ഉദ്യാനത്തിലെ 
വള്ളികള്‍ കൊണ്ടുപൊതിഞ്ഞ 
വശ്യതയാര്‍ന്ന ഒരു സമ്മാനം 
എനിക്കായി നല്കപെടുന്നത് ...

തുറന്നുനോക്കവേ,
വിസ്മയിപ്പിക്കുന്ന സുഗന്ധം... 
പൂമ്പാറ്റകളും
ചിറകുകളുള്ള നക്ഷത്രങ്ങളും പറന്നുവന്നു .
അവ ആകാശത്തെ അലങ്കരിച്ചു.

മാലാഖകുഞ്ഞുങ്ങള്‍ 
പാട്ടുപാടുകയും 
ശലഭങ്ങള്‍ 
നൃത്തംവെക്കുകയും ചെയ്തു.
പിന്നീടെപ്പോഴോ
സ്വപ്നങ്ങള്‍ 
സ്വപ്നങ്ങള്‍മാത്രമാകപെട്ടു ...

ഞാനാകട്ടെ 
ഭൂമിയിലെ നരകത്തില്‍ 
ചങ്ങലകളില്‍ ബന്ധിതനാകുകയും 
നിലാവുകൂട്ടിരുന്ന രാത്രിയില്‍ 
ഏറെ അനാഥനാകുകയുംചെയ്തു ...

28 അഭിപ്രായങ്ങൾ:

  1. വേദപുസ്തകത്തിന്റെ ഛായയുള്ള വാക്യങ്ങള്‍.
    അനന്തരം
    നിലാവസ്തമകീകുകയും
    സൂര്യന്‍ വരികയും ചെയ്തു.
    വെളിച്ചത്തില്‍
    വേട്ടയാടപ്പെട്ട സ്വപ്നങ്ങള്‍
    വെട്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  2. വെളുപ്പാങ്കാലത്താണോ കണ്ടത്...
    സനുമോനേ
    നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. തുറന്നുനോക്കവേ,
    വിസ്മയിപ്പിക്കുന്ന സുഗന്ധം...
    പൂമ്പാറ്റകളും
    ചിറകുകളുള്ള നക്ഷത്രങ്ങളും പറന്നുവന്നു .
    അവ ആകാശത്തെ അലങ്കരിച്ചു.

    മറുപടിഇല്ലാതാക്കൂ
  4. കവിതകളൊക്കെ ഒത്തിരി നന്നായിട്ടുണ്ട്.. ഈ ബ്ലോഗിന്റെ ലിങ്ക് കൂട്ടുകാർക്ക് ഷെയർ ചെയ്തിട്ടുണ്ട്.. ഇനിയും തുടരുക..

    ഓ.ടോ : വേഡ് വേരിഫിക്കേഷൻ കമന്റടിക്കുന്നവർക്ക് ഭീഷണിയാണ്.. സ്പാം കൂടുവാണെങ്കിൽ മാത്രം അതുമതി.. ഇപ്പോൾ ബ്ലോഗറിൽ സ്പാം ഫിൽട്ടർ ഉള്ളതു കൊണ്ട് ആ ശല്യം അധികം ണ്ടാവാറില്ല...

    മറുപടിഇല്ലാതാക്കൂ
  5. നല്ല വരികള്‍ ........
    ഇനിയും എഴുതുക. എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ട്.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  7. 'സുഗന്ധങ്ങള്‍' ജയിക്കാത്ത വിയര്‍പ്പു പറ്റിയ ഉപ്പു പരലുകളാണ്.

    മറുപടിഇല്ലാതാക്കൂ
  8. നല്ല വരികള്‍, കൂടെച്ചേര്‍ത്ത ചിത്രവും എനിക്കിഷ്ടപ്പെട്ടു.തുടര്‍ന്നെഴുതുക....ഭാവുകങ്ങള്‍ ....

    www.kuttikkattoor.blogspot.com

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2011, മേയ് 25 11:40 AM

    നല്ല വരികള്‍...അവസാനം നൊമ്പരം ബാക്കിയായ്‌..
    ഏറെ ഇഷ്ടപ്പെട്ടു ......

    മറുപടിഇല്ലാതാക്കൂ
  10. ഇതൊരു ഗന്ധര്‍വ്വന്റെ ആതമഗതം...ചിത്രം വാക്കുകളും പിന്നെ നൊമ്പരങ്ങളും ആകുമോ.....?

    മറുപടിഇല്ലാതാക്കൂ
  11. ഈയടുത്ത് ഞാനും കുറെ സ്വപ്നങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു..സുഗന്ധമുള്ള സ്വപ്നങ്ങൾ….! വളരെ ലളിതമായ കവിത…വെളിപാട് പുസ്തകത്തിലെ ചില സാമ്യങ്ങൾ തോന്നുന്നുണ്ട്..

    മറുപടിഇല്ലാതാക്കൂ
  12. ശുഭ സ്വപ്നം! ഇനിയും കാണുക ;എഴുതുക!

    മറുപടിഇല്ലാതാക്കൂ