കോറോണക്കാലത്തെകവിതകൾ -37
പ്രത്യാശ
ഹാ,പുണ്യനഗരങ്ങൾ !
ഹരിദ്വാറിൽ
ആരതിച്ചൂടില്ലാതെ
ഗംഗാനദി തണുത്തു.
മെക്കയിലും മദീനയിലും
ശൂന്യതയുടെ തിരക്ക്.
സെന്റ് പീറ്റേഴ്‌സ്ബർഗിൽ
പോപ്പിന്റെ ഏകാന്ത പ്രാർത്ഥന!
ഹാ,
ആധുനിക നഗരങ്ങൾ !
ബെർലിനും പാരീസും
ബിർമിംഗ്ഹാമും ബെർണും
ബെയ്‌ജിംഗും ടെഹ്‌റാനും
ചിക്കാഗോയും മാഡ്രിഡും
ചലനമറ്റുകിടക്കുന്നു!
കലാപങ്ങൾ
അതിർത്തികളിൽ
അതിർത്തികടന്നിട്ടുണ്ട് .
ഇന്ത്യയും പാക്കിസ്താനും
ഇസ്രയേലും ലെബനോനും
ഉക്രൈനും റഷ്യയുമെല്ലാം
ആശുപത്രികിടക്കയിലാണ്!
തെംസ് നദി
ലണ്ടനിലേയും
വെയിൽസിലേയും
ശവക്കാറ്റുപേറി
ദുഖിതയായൊഴുകുന്നു!
നാളെ ,
ന്യൂയോർക് ഹാർബറിൽ
ലിബെർട്ടാസിന്റെ
ഇടതുകരത്തിൽ
സ്വാതന്ത്രത്തിന്റെ
പുതിയൊരു തീയതികൂടി
കുറിക്കപ്പെടുമെന്ന്
ഞാൻ പ്രത്യാശിക്കട്ടെ !!
സനീഷ് കായണ്ണ ബസ്സാർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ