2020, ഫെബ്രുവരി 8, ശനിയാഴ്‌ച


മരുഭൂമിയിൽ
ഒറ്റ  പൂവിൻ
വസന്തമുണ്ടായെങ്കിൽ !

വേനലിൽ
ഒരു പൊടിമഴ
ഏതെങ്കിലുമാകാശത്ത്
ഈറനണിഞ്ഞെങ്കിൽ !

കനലിൽ
ഒരു  നിമിഷാർദ്ധം
നീർക്കുമിള
കിനിഞ്ഞുവെങ്കിൽ !

പെരുമഴയത്ത്
ഇളം വെയിൽ
ഒളിഞ്ഞൊന്നു
നോക്കിയെങ്കിൽ !

യുദ്ധംചെയ്യുമ്പോൾ
ശത്രുപക്ഷത്ത് നിന്ന്
ഒരു പനിനീർ
നെഞ്ചിലുറഞ്ഞെങ്കിൽ !

...ചിലപ്പോഴൊക്കെ
അസാധ്യമായതൊക്കെ
സാധ്യമാകാനാഗ്രഹിക്കുന്ന
ദുർബലതയിലേക്കു
മനുഷ്യൻ
പരിണമിക്കുന്നു !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ