2012, ജൂൺ 18, തിങ്കളാഴ്‌ച

മഴ

 

  മഴ,
  ആരും കാണാത്ത 
  എന്‍റെ കണ്ണീരിനെ 
  കൊണ്ടുപോയിരിക്കുന്നു...

  കാറ്റ്,
  ഇലത്തുമ്പിലൂടെ വന്ന് 
  എന്‍റെ  നിശ്വാസങ്ങളെ 
  കവര്‍ന്നെടുത്തിരിക്കുന്നു...

  ഇടി,
  ഇടക്കിടെ വന്ന് 
  നിലച്ചുപോയ എന്‍റെ  ഹൃദയത്തെ 
  സ്പന്ദിപ്പിക്കുന്നു...

  മിന്നല്‍,
  രാത്രി വഴിമറക്കുമ്പോള്‍
  വരുന്നില്ലേയെന്നുചോദിച്ച്   
  വീട്ടിലേക്കുള്ള വഴിയേ 
  മുമ്പേ നടക്കുന്നു...

  മഴ,
  എന്‍ പ്രിയകൂട്ടുകാരി 
  ഞാന്‍ ചോര്‍ന്നുതീരും വരെ 
  അവള്‍  പെയ്തുകൊണ്ടേയിരിക്കും!




 

14 അഭിപ്രായങ്ങൾ:

  1. തണുപ്പ്,
    കാറ്റിനോടൊപ്പം വന്ന്
    മേനിയെ തഴുകി തഴുകി
    അവളുടെ ചൂടിനെ കൊതിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഇരിപ്പിടം കാണുക...
    http://irippidamweekly.blogspot.com/2012/06/blog-post_23.html

    മറുപടിഇല്ലാതാക്കൂ
  3. മഴ ക്കവിതകള്‍ ഈ മാസത്തില്‍ ഒരുപാട് വായിച്ചെങ്കിലും , അതില്‍ നിന്ന് വേറെ ഒരു ശൈലിയിലാണ് ഈ കവിത അവതരിപ്പിച്ചിരിക്കുന്നത്. മഴയുടെ പല ഭാവങ്ങള്‍ ... പല മുഖച്ഛായകള്‍...നന്നായിരിക്കുന്നു..

    ആശംസകള്‍..വീണ്ടും വരാം..

    മറുപടിഇല്ലാതാക്കൂ
  4. മഴയുടെ മനോഹര ചിത്രം വരികളില്‍ ..

    മറുപടിഇല്ലാതാക്കൂ
  5. മഴ മനസ്സുകളെ,
    വാക്കുകള്‍ മഴയെ
    ആവാഹിക്കുന്നു.

    മറുപടിഇല്ലാതാക്കൂ